കൊവിഡ്; സംസ്ഥാനത്ത് രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ അടക്കം 51 ക്ലസ്റ്ററുകളാണ് ഇപ്പോൾ നിലവിലുള്ളത്

സംസ്ഥാനത്ത് രണ്ട് ലാര്ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള് അടക്കം 51 ക്ലസ്റ്ററുകളാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന് പ്രത്യേക ആക്ഷന് പ്ലാന് നടപ്പാക്കിയിട്ടുണ്ട്. ക്ലസ്റ്ററുകളില്
 

സംസ്ഥാനത്ത് രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ അടക്കം 51 ക്ലസ്റ്ററുകളാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയിട്ടുണ്ട്. ക്ലസ്റ്ററുകളില്‍ സമ്പര്‍ക്കം, രോഗബാധ എന്നിവ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം നടക്കുകയാണ്.

Read Also സ്വര്‍ണക്കടത്തില്‍ ഭീകരവാദ ബന്ധവും; എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്ത്       https://metrojournalonline.com/kerala/2020/07/13/swapna-suresh-gold-smuggling-case.html

റിവേഴ്‌സ് ക്വാറന്റീനും ബോധവത്കരണവും ഊര്‍ജിതമായി നടപ്പാക്കുന്നുണ്ട്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിച്ചും സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ അടക്കം ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്താനുള്ള സംയോജിത പരിപാടിയാണ് നടപ്പാക്കുന്നത്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനകീയ പ്രതിരോധം നടപ്പാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തി നേടിയത് 162 പേരാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 64 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് 144 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 18 പേരുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1, ഇന്‍ഡോ ടിബറ്റര്‍ ബോര്‍ഡര്‍ ഫോഴ്‌സ് 77, ഫയര്‍ഫോഴ്‌സ് 4, കെഎസ്ഇ 3 ഉദ്യോഗസ്ഥര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.