{"vars":{"id": "89527:4990"}}

യുഡിഎഫ് അധികാരത്തിൽ വന്നാൽ സീറ്റ് ലഭിക്കാത്തവർ സുപ്രധാന പദവികളിലുണ്ടാകും: കെസി വേണുഗോപാൽ
 

 

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മത്സരരംഗത്ത് നിന്ന് മാറിനിന്നവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. സുപ്രധാന പദവികളിൽ ഇവർ ഉണ്ടാകുമെന്നാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോൺഗ്രസിൽ സ്ഥാനാർധിയാകാൻ അർഹരായ നിരവധി പേരുണ്ടെന്നും പലർക്കും സീറ്റ് ലഭിക്കാത്തതിൽ മനോവിഷമം ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എന്നാൽ പത്ത് വർഷമായി തുടരുന്ന ഇടത് ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒന്നിച്ച് ഇറങ്ങിയിരിക്കുകയാണ് 

സ്ഥാനാർഥിയാകാൻ കഴിയാത്തവർക്കെല്ലാം അർഹിക്കുന്ന പരിഗണന ലഭിക്കും. സ്ഥാനാർഥിയാകാൻ കഴിയാത്തവർ അതിന്റെ പ്രയാസങ്ങൾ പറഞ്ഞിട്ടുണ്ട്. അവർ പാർട്ടിയെ സഹായിക്കാനായി രംഗത്തുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. മത്സര രംഗത്ത് നിന്ന് മാറി നിന്നവരാകും യുഡിഎഫ് അധികാരത്തിലെത്തിയാൽ സുപ്രധാന പദവികളിൽ നിയോഗിക്കപ്പെടുകയെന്നും കെസി വേണുഗോപാൽ പറഞ്ഞു