ഹോം › കേരളം

ഇതൊന്നും അറിയാത്തവരല്ല കമന്റുകൾ ഇറക്കുന്നത്; നടി പാർവതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

By MJ Desk · 04 Jun 2025, 12:35 PM

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് 5 വർഷം മുമ്പ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന വിമർശനം ഉന്നയിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്താണ് ഹേമ കമ്മിറ്റി രൂപീകരിച്ചത് സിനിമ നയത്തിനായി അടുത്ത മാസം കോൺക്ലേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകൾ ഇറക്കുന്നത്. നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇരകൾ മൊഴി നൽകാൻ വിസമ്മതിക്കുന്നതിനാൽ അന്വേഷണം പോലീസ് നിർത്തിവെക്കുകയാണെന്ന വാർത്ത പങ്കുവെച്ചായിരുന്നു പാർവതിയുടെ വിമർശനം പാർവതിക്കെതിരെ നടി മാലാ പാർവതിയും രംഗത്തുവന്നു. കോടതിയിൽ പോയി പരാതി പറയാതെ നമ്മുടെ പക്ഷം പറയാതെ, നിയമ നടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ലെന്ന് മാലാ പാർവതി പ്രതികരിച്ചു. മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത കാര്യം ചെയ്തു തുടങ്ങിയ സർക്കാരിനോട് ചോദ്യങ്ങൾ ചോിദക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കാമായിരുന്നുവെന്നും മാലാ പാർവതി പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›