ഹോം › കേരളം

മൊബൈൽ പിടിച്ചുവെച്ചതിന് അധ്യാപകർക്ക് നേരെ ഭീഷണി; വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തു

By MJ Desk · 22 Jan 2025, 08:41 AM

അധ്യാപകർക്ക് നേരെ ഭീഷണി മുഴക്കിയ വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തു. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക് നേരെ ഭീഷണി മുഴക്കിയത്. പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന പിടിഎ യോഗത്തിൽ തീരുമാനിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈൽ കൊണ്ടുവരരുതെന്ന നിർദേശം ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ അധ്യാപകൻ പിടിച്ചു. അധ്യാപകൻ ഈ ഫോൺ പ്രധാനാധ്യാപകനെ ഏൽപ്പിച്ചു. ഇത് ചോദിക്കാനാണ് വിദ്യാർഥി പ്രധാനാധ്യാപകന്റെ മുറിയിലെത്തിയത് ഈ മുറിക്കുള്ളിൽ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് പറയുമെന്നും പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്നും വിദ്യാർഥി ഭീഷണി മുഴക്കി. പുറത്തിറങ്ങിയാൽ എന്താണ് ചെയ്യുകയെന്ന ചോദ്യത്തിന് കൊന്നുകളയുമെന്നായിരുന്നു വിദ്യാർഥിയുടെ ഭീഷണി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›