ഹോം › കേരളം

തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്

By News Desk · 19 Jun 2025, 02:08 PM

കോഴിക്കോട് ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല-ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയെ തെരുവുനായ ആക്രമിച്ചത്. കടിയേറ്റ് ചെവിയിലും കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അയൽവാസികൾ ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.     ഇന്ന് രാവിലെ കൊടിനാട്ട് മുക്കിൽ മറ്റൊരാളെയും തെരുവുനായ ആക്രമിച്ചു. ഇന്ന് രാവിലെ 11.50 ഓടെ ഒളവണ്ണ കൊടിനാട്ട് മുക്കിൽ ഹാർഡ് വെയർ ഷോപ്പ് സന്ദർശിക്കാൻ എത്തിയ ഫിനോലെക്സ് പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ നൗഫലിനാണ് (28) കടിയേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
പൂർണ്ണ പേജ് കാണുക ›