ഹോം › കേരളം

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയും തമ്പാനൂരിൽ കണ്ടെത്തി

By MJ Desk · 14 May 2025, 08:23 AM

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയും തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. കുട്ടികൾ ഇപ്പോൾ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലാണുള്ളത്. ഇന്നലെ രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് കുട്ടികൾ കറങ്ങി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചോദിച്ചപ്പോൾ സ്ഥലം കാണാനിറങ്ങിയതെന്നാണ് ഇവർ പറഞ്ഞത്. ഇവരുടെ പക്കൽ വസ്ത്രങ്ങൾ നിറച്ച ബാഗുമുണ്ടായിരുന്നു. ലാസർ മാർക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ മുഹമ്മദ് അഫ്രീദ്(15), മുഹമ്മദ് ഹഫീസ്(13), അയൽവാസിയായ ഫറാദിന്റെ മകൻ അദീൻ മുഹമ്മദ്(15) എന്നിവരെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. വിദ്യാർഥികൾ ട്രെയിനിൽ കയറി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വീട്ടിൽ നിന്ന് 3000 രൂപയും കുട്ടികൾ എടുത്തിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›