ഹോം › കേരളം

ഇടുക്കിയിൽ വീടിന് മുകളിലേക്ക് കവുങ്ങ് വീണ് മൂന്ന് വയസുകാരന് പരുക്കേറ്റു

By MJ Desk · 16 Jun 2025, 09:18 AM

ഇടുക്കി ചെമ്മണ്ണാറിൽ ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് കവുങ്ങ് വീണ് മൂന്ന് വയസുകാരന് പരുക്കേറ്റു. ചെമ്മണ്ണാർ സ്വദേശി സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കിടപ്പ് മുറിയുടെ മുകളിലേക്കാണ് കവുങ്ങ് പതിച്ചത് അസ്ബറ്റോസ് ഷീറ്റിന്റെ പാളി പതിച്ചാണ് ക്രിസ്റ്റിക്ക് പരുക്കേറ്റത്. ഈ സമയത്ത് സനീഷും ഭാര്യയും ക്രിസ്റ്റിയുമാണ് റൂമിലുണ്ടായിരുന്നത്. ഷീറ്റിന്റെ പാളി കുട്ടിയുടെ ദേഹത്താണ് വന്നു വീണത്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
പൂർണ്ണ പേജ് കാണുക ›