{"vars":{"id": "89527:4990"}}

തൃശ്ശൂർ തളിക്കുളത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു
 

 

തൃശ്ശൂർ തളിക്കുളത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിന്റെ മകൾ ആദിത്യയാണ് മരിച്ചത് 22 വയസായിരുന്നു. 

തളിക്കുളം ജിവിജിഎസ്എസ് മൈതാനത്താണ് സംഭവം. രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ. സ്‌കൂൾ മൈതാനിയിൽ ഓടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

പോലീസിൽ ജോലി നേടുന്നതിനായുള്ള പരിശലീനത്തിന് വന്നതായിരുന്നു യുവതി. കുഴഞ്ഞുവീണ ആദിത്യയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.