കുലം കുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും; ജി സുധാകരന്റെ വീടിന് സമീപം ബാനർ
Mar 13, 2026, 10:22 IST
സിപിഎം ബന്ധമുപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരനെതിരെ സിപിഎം കേന്ദ്രങ്ങളിൽ കടുത്ത പ്രതിഷേധം. ഇത് കണക്കിലെടുത്ത് ജി സുധാകരന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. പുന്നപ്ര പോലീസിനാണ് സുരക്ഷാ ചുമതല.
ഇതിനിടെ ജി സുധാകരന്റെ വീടിന് സമീപം പ്രതിഷേധ ബാനർ സ്ഥാപിച്ചു. കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കുമെന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിലും സുധാകരനെതിരെ വിമർശനം രൂക്ഷമാകുകയാണ്
ജി സുധാകരന്റെ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം നീക്കം. സുധാകരനോട് ഇനി മൃദുഭാവം വേണ്ടെന്ന് നേതൃത്വം തീരുമാനിച്ചു. അണികളെ കാര്യങ്ങൾ വിശദീകരിച്ച് ബോധ്യപ്പെടുത്തും. ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ സിപിഎം ശക്തിപ്രകടനം നടത്തും.