{"vars":{"id": "89527:4990"}}

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ഇന്ന് നിർണായക ദിനം; പത്രികയിൽ ഇന്ന് തീർപ്പുണ്ടാകും
 

 

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ഇന്ന് നിർണായകദിനം .റെജി ചെറിയാന്റെ നാമനിർദേശ പത്രിക ഇന്ന് വിശദമായി പരിശോധിക്കും. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ വിവരങ്ങൾ ഹാജരാക്കിയില്ല എന്ന് എൽഡിഎഫ് ആരോപണം ഉന്നയിച്ചതിനെത്തുടർന്നാണ് പത്രിക വിശദ പരിശോധനയ്ക്കായി മാറ്റിയത്. 

റെജി ചെറിയാന്റെ പേരിൽ നിലവിൽ രണ്ട് കേസുകളാണ് ഉള്ളത് അതിൽ ഒന്ന് മാത്രമേ പത്രികയിൽ പരാമർശിച്ചിരുന്നുള്ളൂ. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ വിവരങ്ങൾ നൽകിയിട്ടില്ലെന്നും ആ കേസിൽ പൂർണമായ വിവരങ്ങൾ തങ്ങളുടെ കൈയ്യിൽ ഉണ്ടെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

രാവിലെ പത്ത് മണിയോടെ കലക്ടറേറ്റിൽ പത്രികയുടെ വിശദമായ പരിശോധനയും ഹിയറിംഗും നടക്കും. മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഇതിലൊന്ന് ഒപ്പില്ലാത്തതിനാൽ തള്ളിക്കളയുകയും ചെയ്തു.