ഹോം › കേരളം

കോഴിക്കോടും ആലുവയിലും ട്രാക്കിൽ മരം വീണു; നിരവധി ട്രെയിനുകൾ വൈകിയോടുന്നു

By MJ Desk · 27 May 2025, 08:15 AM

കനത്ത മഴയെ തുടർന്ന് കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണതിനെ തുടർന്ന് ആറ് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് വലിയ മരങ്ങളും പത്തോളം വീടുകളുടെ മേൽക്കൂരയും തകർന്ന് പാളത്തിൽ വീണു. അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകൾ വൈകിയോടുകയാണ് രാത്രി 12.50ന് ഷൊർണൂരിൽ എത്തേണ്ട മംഗലാപുരം-തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് എത്തിയത് പുലർച്ചെ 5.45ഓടെയാണ്. എറണാകുളം ആലുവ അമ്പാട്ട് കാവിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണ് നാല് മണിക്കൂർ നേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈ-മാംഗ്ലൂർ മെയിൽ, കോഴിക്കോട്-ഷൊർണൂർ പാസഞ്ചർ, തിരുവനന്തപുരം-മംഗലാപുരം മലബാർ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്‌സ്പ്രസ്, നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസ്, ഗുരുവായൂർ-തിരുവനന്തപുരം എക്‌സ്പ്രസ്, രാജ്യറാണി എക്‌സ്പ്രസ്, അമൃത്സർ-തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ വണ്ടികളാണ് വൈകിയോടുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›