ഒരു ചോദ്യത്തിന് രണ്ട് മറുപടി; വിഎൻ വാസവൻ അന്ന്യൻ കളിക്കുകയാണെന്ന് ചെന്നിത്തല
ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയിൽ കണ്ടത് സർക്കാരിന്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ട സർക്കാരാണിത്. സ്വർണക്കൊള്ളയിലെ യഥാർഥ പ്രതിയായ കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
എസ്‌ഐടിക്ക് മേൽ ശക്തമായ സമ്മർദമുണ്ട്. എസ്‌ഐടി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അയ്യപ്പ സംഗമത്തിന് മുൻകൈയെടുത്തത് വിഎൻ വാസവനാണ്. ഇപ്പോൾ കൊള്ള പുറത്തുവന്നപ്പോൾ കൈ കഴുകുന്നു. ദേവസ്വം ബോർഡ് ഇതുവരെ കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല. വിഎൻ വാസവൻ ഒരേ ചോദ്യത്തിന് രണ്ട് മറുപടി നൽകി അന്ന്യൻ കളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങൾ അവിശ്വാസം പാസാക്കി. ഞങ്ങൾ അവിശ്വാസം കൊണ്ടുവന്നാൽ മുഖ്യമന്ത്രി എഴുതി കൊണ്ടുവന്ന രണ്ട് മണിക്കൂർ പ്രസംഗിക്കും. അത് കേൾക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്നും ചെന്നിത്തല പറഞ്ഞു