ഹോം › കേരളം

രാമനാട്ടുകരയിൽ 300 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

By MJ Desk · 21 May 2025, 03:35 PM

കോഴിക്കോട് രാമനാട്ടുകരയിൽ നടന്ന എംഡിഎംഎ വേട്ടയിൽ രണ്ടുപേർ പിടിയിലായി. കോഴിക്കോട് സിറ്റി പോലീസും ഡാൻസാഫ് (District Anti-Narcotic Special Action Force) സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മുഹമ്മദ് നവാസ്, ഇംതിയാസ് എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരോധിത ലഹരിവസ്തുവായ എംഡിഎംഎ പിടിച്ചെടുത്തു. രാമനാട്ടുകര മേഖല കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ലഹരിമരുന്ന് കൈമാറാനെത്തിയ സംഘത്തെ പോലീസ് വളഞ്ഞത്. പോലീസിനെ കണ്ടയുടൻ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വലിയ അളവിൽ എംഡിഎംഎ എത്തിക്കുന്നതിൽ പ്രധാനിയാണ് മുഹമ്മദ് നവാസ്. 300 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടികൂടിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›