ഹോം › കേരളം

എറണാകുളത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യെമൻ പൗരൻമാരായ വിദ്യാർഥികളെ കാണാതായി

By MJ Desk · 02 Jun 2025, 05:11 PM

എറണാകുളം പുതുവൈപ്പിനിൽ യെമനി പൗരൻമാരായ രണ്ട് പേരെ കടലിൽ കാണാതായി. ജുബ്രാൻ, അബ്ദുൽ സലാം എന്നിവരെയാണ് കാണാതായത്. ഒമ്പത് പേരടങ്ങുന്ന യെമനി വിദ്യാർഥികൾ കേരളം കാണാനെത്തിയതായിരുന്നു. കോയമ്പത്തൂരിലെ കോളേജിലെ വിദ്യാർഥികളാണ്. ഞാറയ്ക്കൽ വളപ്പിൽ ബീച്ചിലാണ് ഇവർ കുളിക്കാനിറങ്ങിയത്. കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ ഇറങ്ങരുതെന്ന് ഇവർക്ക് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഭാഷപരമായ പ്രശ്‌നങ്ങളാൽ ഈ മുന്നറിയിപ്പ് വിദ്യാർഥികൾക്ക് മനസിലായിരുന്നില്ല. കോസ്റ്റ് ഗാർഡും നാവികസേനയും തെരച്ചിൽ നടത്തുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›