ഹോം › കേരളം

യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഐക്യകക്ഷി; അപകടകരമായ നീക്കമെന്ന് എംവി ഗോവിന്ദൻ

By MJ Desk · 11 Jun 2025, 11:40 AM

യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഐക്യ കക്ഷിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുസ്ലിം ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദത്തിന്റെ വക്താക്കളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു അപകടകരമായ നീക്കമാണ് യുഡിഎഫിന്റേത്. വർഗീയ കൂട്ടുകെട്ടിനെ നിലമ്പൂർ തള്ളിക്കളയും. അൻവറിനെ കൂട്ടാതെ ജമാഅത്തെ ഇസ്ലാമിയുമായാണ് യുഡിഎഫ് കൂട്ടുകൂടിയിരിക്കുന്നത്. പരാജയഭീതി നേരിട്ടതോടെയാണ് വർഗീയ കൂട്ടുകെട്ടുമായി യുഡിഎഫ് മുന്നോട്ടുപോകാൻ തീരുമാനിച്ചത്. വോട്ടർമാർ ഇത് തിരിച്ചറിയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു അതേസമയം നിലമ്പൂർ വോട്ടെടുപ്പിന് ഇനി 8 ദിവസം മാത്രമാണ് ബാക്കിയുള്ളത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രണ്ടാംഘട്ട പഞ്ചായത്ത് പര്യടനങ്ങൾക്ക് ഇന്ന് തുടക്കമാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു
പൂർണ്ണ പേജ് കാണുക ›