യുഡിഎഫ് പ്രവേശനം ചർച്ചയിൽ പോലുമില്ല; എൽഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം: റോഷി അഗസ്റ്റിൻ
Oct 16, 2025, 10:30 IST
യുഡിഎഫിലേക്ക് ഇല്ലെന്ന് കേരളാ കോൺഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിൻ. യുഡിഎഫ് പ്രവേശനം ചർച്ചയിൽ ഇല്ല. പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം. പരാജയഭീതി മൂലമാണ് യുഡിഎഫ് വ്യാജപ്രചാരണം നടത്തുന്നത്.
കെഎം മാണിയോട് ചെയ്തതിനുള്ള തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്. എൽഡിഎഫിൽ പൂർണ തൃപ്തിയുണ്ട്. ചർച്ച നടത്തിയെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വാദം റോഷി അഗസ്റ്റിൻ തള്ളി
തങ്ങൾ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെടുന്നുണ്ട്. എൽഡിഎഫ് മുന്നണിയെ ബലപ്പെടുത്തുകയാണ് ലക്ഷ്യം. വഴിവക്കിൽ നിന്ന കേരളാ കോൺഗ്രസിനെ സ്വീകരിച്ചത് മുഖ്യമന്ത്രിയും എൽഡിഎഫുമാണ്. ആ മുന്നണിയോട് നന്ദികേട് കാണിക്കില്ലെന്നും മന്ത്രി പറഞ്ഞു.