ഹോം › കേരളം

പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് യുഡിഎഫ്

By MJ Desk · 14 Jan 2025, 11:35 AM

പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം തേടും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പിന്തുണ സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കും. അൻവറിനെ തത്കാലം തള്ളുകയും കൊള്ളുകയും വേണ്ട. യുഡിഎഫ് യോഗത്തിലും കെപിസിസി യോഗത്തിലും വിഷയം ചർച്ച ചെയ്യും മലപ്പുറം ഡിസിസിയുമായും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് ആലോചന. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. പിവി അൻവറിന്റെ രാജി സ്പീക്കർ അംഗീകരിച്ചതോടെ ഇക്കാര്യം വ്യക്തമാക്കി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. നിലമ്പൂരിൽ ഒഴിവ് വന്ന കാര്യം സ്പീക്കർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരുവർഷത്തിലധികം ബാക്കിയുള്ളതിനാൽ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›