ഹോം › കേരളം

ജിഎസ് ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

By Metro Desk · 27 Sep 2026, 09:16 AM

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് സംസ്ഥാന ജിഎസ് ടി (GST) ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ വീട്ടിലും ഓഫീസിലും വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മിന്നൽ റെയ്ഡ്. റെയ്ഡിൽ കണക്കിൽപ്പെടാത്ത 14.10 ലക്ഷം രൂപയും 788 യു.എസ് ഡോളറും അന്വേഷണ സംഘം പിടിച്ചെടുത്തു.

​എറണാകുളം വിജിലൻസ് സ്പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 7.45-ഓടെ ആരംഭിച്ച പരിശോധന രാത്രി 9.15 വരെ, ഏകദേശം 13 മണിക്കൂറോളമാണ് നീണ്ടുനിന്നത്. ജിഎസ് ടി ജോയിന്റ് കമ്മീഷണറുടെ തേവരയിലുള്ള ഓഫീസ്, പച്ചാളത്തുള്ള വസതി, ഇതേ പ്രദേശത്തുള്ള മറ്റൊരു വീട് എന്നിങ്ങനെ മൂന്നിടങ്ങളിലാണ് വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തിയത്.

​2014 മുതൽ 2024 വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥ സ്വന്തം വരുമാന സ്രോതസ്സിനേക്കാൾ 2.89 കോടി രൂപയുടെ അധിക സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താണ് പരിശോധന നടത്തിയത്.

​റെയ്ഡിൽ കണ്ടെടുത്ത പണവും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച സുപ്രധാന രേഖകളും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഴിമതിക്കെതിരായ ‘പ്രൊജക്ട് സീറോ’ (Project Zero) നടപടികളുടെ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›