ഹോം › കേരളം

വിജയ് കൊച്ചിയിലെത്തും; മോഹൻലാലിനൊപ്പം വേദി പങ്കിടും: ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്‌നാടിന്റെ പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

By Metro Desk · 15 Jul 2026, 06:28 PM

തിരുവനന്തപുരം: കേരള സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്‌നാട് സർക്കാരിന്റെ പൂർണ്ണ പിന്തുണയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.

​സംസ്ഥാന സർക്കാർ എറണാകുളത്ത് (കൊച്ചി) സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പരിപാടിയിൽ മുഖ്യമന്ത്രി വിജയ് പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസിഡറായ സൂപ്പർതാരം മോഹൻലാലും ഈ പരിപാടിയിൽ വിജയ്‌ക്കൊപ്പം വേദി പങ്കിടും.

​ലഹരി മാഫിയക്കെതിരെ ഇരുസംസ്ഥാനങ്ങളും സംയുക്ത ഓപ്പറേഷൻ നടത്തുമെന്നും ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറാൻ ധാരണയായെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് കേരളത്തിന്റെ പിന്തുണയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു.

​കൂടാതെ, അതിർത്തി മേഖലകളിലെ പട്രോളിങ് സംയുക്തമായി ശക്തമാക്കാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. കൂടിക്കാഴ്ചയിൽ കേരളത്തിന്റെ സമ്മാനമായി തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത നോവലായ ‘കയർ’ എന്ന മഹാഗ്രന്ഥത്തിന്റെ തമിഴ് വിവർത്തനം വിജയ്ക്ക് ചെന്നിത്തല സമ്മാനിച്ചു. ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി കേരളത്തിലേക്ക് എത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തല സമൂഹമാധ്യമത്തിലൂടെ കുറിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kochi#Mohanlal#Opretion Thoofan#Vijay's TVK

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›