രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വികെ ശ്രീകണ്ഠൻ എംപി; ഇരുവരും കണ്ടത് അടൂരിലെ ഹോട്ടലിൽ
Feb 28, 2026, 12:46 IST
രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. പത്തനംതിട്ട അടൂരിലെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബലാത്സംഗ കേസിൽ രാഹുൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ രാഹുലിനെ ഒരു കോൺഗ്രസ് നേതാവ് കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലെ പ്രധാന അംഗമാണ് വികെ ശ്രീകണ്ഠൻ. യാത്രക്കിടയിൽ നിന്നാണ് ശ്രീകണ്ഠൻ അടൂരിലെത്തിയതും രാഹുൽ മാങ്കൂട്ടത്തിൽ ഇതേ സമയം ഇവിടെയെത്തിയതും. എന്നാൽ രാഹുലിനെ കണ്ടത് അവിചാരിതമായിട്ടാണെന്നാണ് വികെ ശ്രീകണ്ഠൻ പ്രതികരിച്ചത്
പാലക്കാടിന്റെ എംപിയെ കാണുമ്പോൾ പാലക്കാടിന്റെ എംഎൽഎക്ക് സംസാരിക്കാൻ പാടില്ലേ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. കോൺഗ്രസിൽ നിന്ന് പുറത്താക്കിയെന്ന് കരുതി കോൺഗ്രസിന്റെ നേതാവിനെ കണ്ടാൽ സംസാരിക്കേണ്ടെയെന്നും രാഹുൽ ചോദിച്ചു.