{"vars":{"id": "89527:4990"}}

വിആർ സുധീഷ് നൽകിയ മാനനഷ്ടക്കേസ്: എംഎ ഷഹനാസ് കോടതിയിൽ കീഴടങ്ങി
 

 

എഴുത്തുകാരൻ വിആർ സുധീഷിന്റെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് എംഎ ഷഹനാസ് കീഴടങ്ങി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഷഹനാസ് കീഴടങ്ങിയത്. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇവർ നേരിട്ട് കോടതിയിലെത്തി കീഴടങ്ങിയത്.

അതേസമയം സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് ഷഹനാസ് പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചതിനാണ് സൈബർ ആക്രമണമെന്ന് പരാതിയിൽ പറയുന്നു. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായി നിബു വർഗീസ് സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്

രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് മോശമായി പെരുമാറിയെന്ന് ഷഹനാസ് നേരത്തെ ആരോപിച്ചിരുന്നു. അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നതായും അതിന് പരിഹാസമാണ് മറുപടിയായി ലഭിച്ചതെന്നും ഷഹനാസ് ആരോപിച്ചിരുന്നു