ഹോം › കേരളം

ആത്മഹത്യാ ശ്രമത്തിന് മുന്‍പ് വയനാട് ഡി സി സി ട്രഷറര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഫോണില്‍ സംസാരിച്ചു; നിര്‍ണായക കണ്ടെത്തൽ

By News Desk · 05 Jan 2025, 11:18 AM

ആത്മഹത്യാ ശ്രമത്തിന് മുന്‍പ് വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തല്‍. പല നേതാക്കളുടേയും വിളികള്‍ ഒന്നിലധികം തവണയെത്തി. സൈബര്‍സെല്‍ ആണ് ഫോണ്‍ പരിശോധിക്കുന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും തുടങ്ങി. എന്‍ എം വിജയന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി തെളിയിക്കുന്ന രേഖകളും ഇതിനിടെ പുറത്തുവന്നു. എന്‍ എം വിജയന്റേയും മകന്റേയും ദാരുണമായ ആത്മഹത്യയേതുടര്‍ന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ വിവരങ്ങള്‍.ഫോണ്‍ പരിശോധനയില്‍ നിര്‍ണ്ണായകവിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഫോണ്‍ വിളികള്‍ ട്രാക്ക് ചെയ്യുകയാണ് സൈബര്‍സെല്‍. ആത്മഹത്യാ ശ്രമത്തിന് മുന്‍പ് തുടര്‍ച്ചയായി പല നേതാക്കളുടെയും ഫോണ്‍ വിളികള്‍ എന്‍ എം വിജയന്റെ ഫോണിലേക്ക് എത്തി എന്നാണ് വിവരം. മുറിയില്‍ നിന്ന് ലഭിച്ച ഫോണാണ് പോലീസ് പരിശോധിക്കുന്നത്.സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നലെ പരാതിക്കാരുടെ മൊഴികള്‍ ശേഖരിച്ചു.വിജയന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ബാങ്ക് കോഴയില്‍ 17 ലക്ഷം നല്‍കിയെന്ന് ആരോപണമുന്നയിച്ച താമരച്ചാലില്‍ ഐസക്കിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. അപ്പൊഴത്ത് പത്രോസിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനിടെയാണ് എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത തെളിയിക്കുന്ന രേഖകള്‍ കൂടി പുറത്തുവന്നത്. ബാങ്കുകളില്‍ നിന്നുള്ള വായ്പകളല്ലാതെ പലിശക്കും പണം വാങ്ങിയതായാണ് രേഖകള്‍. വസ്തു ഈടുവെച്ച് 13 ലക്ഷം രൂപ വാങ്ങിയ രേഖയാണ് പുറത്തുവന്നത്. ഇതിലൊന്നില്‍ ഒപ്പുവെച്ചത് ഡി സി സി വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചനാണ്. ഡി സി സിക്ക് എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത അറിയാമായിരുന്നെന്ന് തെളിയിക്കുന്ന രേഖയാണിത്. സാമ്പത്തിക ബാധ്യത അറിയില്ലെന്നായിരുന്നു ഡി സി സിയുടെ വാദം.13 ആക്കൗണ്ടുകളില്‍ 3 എണ്ണത്തില്‍ മാത്രം ഒന്നരക്കോടിയുടെ ബാധ്യതയുള്ളതായി പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›