ഹോം › കേരളം

വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം, നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നു; നയം പ്രഖ്യാപിച്ച് ഗവർണർ

By MJ Desk · 17 Jan 2025, 10:07 AM

സർക്കാർ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ നമസ്‌കാരം പറഞ്ഞു കൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഗവർണറെ സഭയിലേക്ക് സ്വീകരിച്ചത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് വരികയാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. ദാരിദ്ര്യ നിർമാർജനത്തിന് മുൻഗണന നൽകുന്നുണ്ട്. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണ്. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതി കേരളം കൈവരിച്ചു. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്ര സഹകരണത്തോടെ പദ്ധതി നടപ്പാക്കും. സഹകരണ മേഖലയിൽ കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ചെന്നും ഗവർണർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›