{"vars":{"id": "89527:4990"}}

എൽദോസ് കുന്നപ്പിള്ളിയുടെ തുടർ നീക്കം എന്ത്; വിമതനായി മത്സരിക്കുമോ

 

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഇടമില്ലാത്തതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച എൽദോസ് കുന്നപ്പള്ളി എംഎൽഎ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എൽദോസ് മത്സരിക്കുമോ എന്നതിൽ ഇന്ന് രാവിലെയോടെ തീരുമാനമാകും. എൽദോസ് തന്റെ സഹപ്രവർത്തകരോടും അനുയായികളോടും സജീവ ചർച്ചകൾ നടത്തി വരികയാണ്. 

താൻ പാർട്ടിക്ക് വിധേയനെന്ന് ഇന്നലെ രാത്രി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞ എൽദോസ് മറ്റ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശ്വാസം. തീരുമാനം ഇന്നറിയിക്കുമെന്നാണ് എൽദോസ് പറഞ്ഞത്. നാമനിർദേശ പത്രിക വരെ തയ്യാറാക്കി വെച്ച എൽദോസ് മത്സരിക്കണമെന്നതാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ആവശ്യം

സീറ്റ് ലഭിക്കാത്തതിന് പിന്നാലെ എൽദോസിന്റെ അനുയായികൾ പെരുമ്പാവൂരിൽ പ്രതിഷേധ പ്രകടനം നടത്തിയ സാഹചര്യവും ഉണ്ടായിരുന്നു. എൽദോസിന്റെ വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി മനോജ് മൂത്തേടനെതിരെ മുദ്രവാക്യം വിളിച്ച് അനുയായികൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.