വയനാട് മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണം; വീട്ടുമുറ്റത്തുനിന്ന വയോധികയെ ആന എടുത്തെറിഞ്ഞു
Mar 29, 2026, 09:06 IST
കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
കാട്ടാന തങ്കമ്മയെ തുമ്പിക്കൈയില്‍ എടുത്ത് എറിയുകയായിരുന്നു. നട്ടെല്ലിനും കാലിനും പരിക്കേറ്റ വയോധിക ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.