{"vars":{"id": "89527:4990"}}

വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരിൽ മത്സരിക്കാൻ പൈസയില്ല; അൻവർ

 
നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് പിവി അൻവർ. വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും പിവി അൻവർ വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. യുഡിഎഫ് നേതാക്കളാരും ഇനി തന്നെ വിളിക്കേണ്ട. നിലമ്പൂരിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ അതിനുള്ള പണമില്ലെന്നും അൻവർ പറഞ്ഞു നിലമ്പൂരിൽ മത്സരിക്കാനില്ല. ഇനി താൻ വീട്ടിലുണ്ടാകും, അങ്ങാടിയിലുണ്ടാകും. ജനങ്ങൾക്ക് വേണ്ടിയുള്ള അധിക പ്രസംഗം തുടരും. നിലമ്പൂരിൽ അൻവർ ഇല്ലാതെ വിജയം നേടുമെന്നാണ് വിഡി സതീശൻ പറയുന്നത്. അങ്ങനെ സതീശൻ പറയുന്നതിന് പിന്നിൽ ഒരു ശക്തിയുണ്ട്. അതാരാണെന്ന് അന്വേഷിക്കുകയാണ് പിണറായിസത്തിനെതിരെ പോരാടിയ തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികൾ അതിന് തയ്യാറായില്ല. ആരെയും കണ്ടല്ല താൻ എൽഡിഎഫിൽ നിന്ന് ഇറങ്ങി വന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങി വന്നത്. അവരിലാണ് പ്രതീക്ഷ പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്നും പിൻമാറില്ല അധികപ്രസംഗം തുടരുമെന്നും അൻവർ പറഞ്ഞു. അതേസമയം രാഷ്ട്രീയ വനവാസമാണോ ഉദ്ദേശിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അൻവർ മറുപടി പറയാൻ തയ്യാറായില്ല