ഹോം › കേരളം

വിമാന ടിക്കറ്റ് എടുത്തു കൊടുക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ; യുവതി അറസ്റ്റിൽ

By News Desk · 17 Jun 2025, 06:13 PM

അരൂർ: വിമാന ടിക്കറ്റ് എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് തുറവൂർ മനക്കോടം സ്വദേശിയിൽ നിന്നു പണം തട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി ബി. അനീഷയെയാണ് ചേർത്തല കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയിൽ‌ നിന്നു നാട്ടിലേക്ക് വരുന്നതിനായി 3 ടിക്കറ്റുകൾ ശരിയാക്കി കൊടുക്കാമെന്നു ധരിപ്പിച്ച് തുറവൂർ സ്വദേശിയിൽ നിന്നും 2,55,000 രൂപ വാങ്ങി പറ്റിച്ചുവെന്നാണ് പരാതി. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ അനീഷയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരേ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
പൂർണ്ണ പേജ് കാണുക ›