ഹോം › കേരളം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി കോഴിക്കോട് പിടിയിൽ

By MJ Desk · 14 May 2025, 10:35 AM

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെന്ന കേസിൽ യുവതി കോഴിക്കോട് പിടിയിൽ. പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ചനെയാണ്(28) പന്നിയങ്കര പോലീസ് പിടികൂടിയത്. ബില്യൺ എർത്ത് മൈഗ്രേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇവർ കല്ലായി സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് 2023 മാർച്ചിൽ രണ്ട് തവണകളിലായി 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായാണ് കേസ്. വയനാട് വെള്ളമുണ്ടയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അർച്ചനയെ പിടികൂടിയത്. പ്രതി പലരിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ട്. എറണാകുളത്തും വയനാട്ടിലും ഇവർക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›