വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് യുവതി മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
May 15, 2025, 08:14 IST
വയനാട്ടിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ്(25) മരിച്ചത്. വയനാട് മേപ്പാടി 900 കണ്ടിയിലെ 900 വെഞ്ചേഴ്‌സ് എന്ന റിസോർട്ടിലാണ് അപകടം. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ല് മേഞ്ഞ ടെന്റാണ് തകർന്നുവീണത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴ പെയ്ത് ടെന്റിന്റെ മേൽക്കൂരക്ക് ഭാരം കൂടിയതാണ് അപകടത്തിന് കാരണമായത്. അവധിക്കാലമായതിനാൽ നിരവധി വിനോദസഞ്ചാരികൾ റിസോർട്ടിലുണ്ടായിരുന്നു.