{"vars":{"id": "89527:4990"}}

കണ്ണൂർ പാട്യത്ത് സ്ത്രീയെ കാണാതായി; ഒഴുക്കിൽപ്പെട്ടതെന്ന് സംശയം

 
കണ്ണൂർ പാട്യത്ത് സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്. കനത്ത മഴയിൽ നളിനി ഒഴുക്കിൽപ്പെട്ടെന്നാണ് സംശയിക്കുന്നത്. നാട്ടുകാരും ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്നലെ വൈകുന്നേരമാണ് നളിനിയെ കാണാതായത്. തെരച്ചിൽ പുരോഗമിക്കുകയാണ്. കനത്ത മഴയിൽ കണ്ണൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കക്കാട് പുഴ കരകവിഞ്ഞു. ഭാരതീയ വിദ്യാഭവൻ സ്‌കൂൾ പരിസരം പൂർണമായും വെള്ളത്തിൽ മുങ്ങി