{"vars":{"id": "89527:4990"}}

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം; വ്യാപാര വ്യവസായി ഏകോപനസമിതി നേതാവിനെതിരെ പരാതി

 

കായംകുളത്ത് വാഹന അപകടത്തിൽ പരിക്കേറ്റ യുവതിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പൊലീസ് ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതി. കായംകുളം സ്വദേശിയായ സിനിൽ സവാദ് ആണ് രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയെ മാറിടത്തിൽ കടന്നുപിടിച്ചത്. സംഭവ ദിവസം യുവതി പരാതി പൊലീസിനെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നും വിമർശനമുണ്ട്. കായംകുളം പൊലീസ് ആരോപണ സിനിലിന് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ നാലിനായിരുന്നു സംഭവം. യുവതി സഞ്ചരിച്ച വാഹനം കായംകുളം കെപിഎസി ജംഗ്ഷന് സമീപം രാത്രി പന്ത്രണ്ടരയോടെ അപകടത്തില്‍പെടുകയും ആശുപത്രിയിലെത്തിക്കുന്നതിനിടെ 25 കാരിയായ യുവതിയെ ലൈം​ഗികമായി ഉപദ്രവിക്കുകയുമായിരുന്നു. സംഭവത്തിൽ കായംകുളം വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻറ് സിനിൽ സവാദിനെതിരെ പൊലീസ് ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

പരാതി പിൻവലിക്കാൻ സിനിലിന്റെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ വന്ന് ലക്ഷങ്ങള്‍ വാഗ്ദാനം നൽകിയെന്നും ഡോക്ടര്‍ മാറിയപ്പോള്‍ ഭീഷണയപെടുത്തിയെന്നും യുവതി പറഞ്ഞു. കായം കുളം പോലീസ് സ്റ്റേഷനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും യുവതി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ സിനില്‍ ഒളിവില്‍ പോയി. കേസ് ഒതുക്കി തീര്‍ക്കാന്‍ സിനില്‍ ഉന്നത ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്. സിനിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.