{"vars":{"id": "89527:4990"}}

സ്ത്രീകളാണെങ്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് യുഎസിന്റെ ജാഗ്രതാ നിർദേശം

 
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശവുമായി യുഎസ്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ബലാത്സംഗവും അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും വർധിച്ചുവരികയാണ്. അതീവ ജാഗ്രത പാലിക്കണമെന്ന ലെവൽ 2 നിർദേശമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത് ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ അതിവേഗം വർധിച്ച് വരികയാണ്. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട് മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുവെന്നും കുറിപ്പിൽ പറയുന്നു. ഒഡീഷ ഛത്തിസ്ഗഢ്, ബംഗാൾ തുടങ്ങിയ ഗ്രാമീ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സർക്കാർ ജീവനക്കാർക്ക് പ്രത്യേകാനുമതിയും നിർബന്ധമാക്കി