ഹോം › കേരളം

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

By Metro Desk · 23 Jul 2026, 09:09 AM

തൃശൂർ‌: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന്‍റെ പേരില്‍ നടന്‍ ടൊവിനോ തോമസിനെതിരേ യുവമോര്‍ച്ച പ്രതിഷേധം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടന്‍റെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു.

ടൊവിനോയ്ക്ക് എതിരായ ബാനറുകളുമായെത്തി വാ മൂടിക്കെട്ടിയാണ് പ്രതിഷേധം. സിജെപി സമരത്തെ പിന്തുണച്ചത് ചൂണ്ടിക്കാട്ടി ടൊവിനോയുടെ പ്രതികരണം സെലക്ടീവാണെന്ന് ആരോപിച്ചുകൊണ്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

“കേരളത്തിൽ പിഎസ്‌സി റാങ്കിലുള്ളവര്‍ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചിട്ടും… കേരളത്തിലെ നഴ്‌സുമാര്‍ മാസങ്ങളോളം സമരം ചെയ്തിട്ടും, വായ തുറക്കാത്ത, രാഷ്ട്രീയം ഇല്ലെന്ന് പറ‍യുന്ന നടൻ വീണ്ടും രാഷ്ട്രീയം നോക്കി വായതുറന്നു തുടങ്ങി” എന്നാണ് ബാനറിലുള്ളത്. യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലത്തിന്‍റെ പേരിലാണ് ബാനർ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›