ഹോം › സിനിമ

ആട് 3 റിലീസ് തീയതി പ്രഖ്യാപിച്ചു; ഷാജി പാപ്പൻ 2026 മാർച്ച് 19-ന് തിയേറ്ററുകളിൽ

By News Desk · 01 Sep 2025, 10:02 AM

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ജയസൂര്യ ചിത്രം ‘ആട് 3’ റിലീസ് തീയതി പ്രഖ്യാപിച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 മാർച്ച് 19-ന് ഈദ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഒരു ഫാന്റസി, ഹ്യൂമർ ചിത്രമായിരിക്കും ‘ആട് 3’ എന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. ‘ആട്’ ഫ്രാഞ്ചൈസിയുടെ ആദ്യ രണ്ട് ഭാഗങ്ങളിലുമുണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലുമെത്തുന്നുണ്ട്. മുൻഭാഗങ്ങളിലേതുപോലെത്തന്നെ ഷാജി പാപ്പനും കൂട്ടരുമടങ്ങുന്ന ടീം ടൈം ട്രാവൽ പ്രമേയമായി എത്തുമെന്ന സൂചനയും അണിയറപ്രവർത്തകർ നൽകുന്നുണ്ട്. 3D-യിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചുമമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്
പൂർണ്ണ പേജ് കാണുക ›