ഹോം › സിനിമ

സ്റ്റൈലിഷ് ലുക്കിൽ അനൂപ് മേനോൻ; ‘മലയാളത്തിന്റെ നാഗാർജുന’യെന്ന് ആരാധകർ: ‘വൈൽഡ്’ വരുന്നു

By Metro Desk · 30 Mar 2026, 05:58 PM

‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ പിന്തുണ ഉറപ്പാക്കിയ നടനാണ് അനൂപ് മേനോൻ. ഇപ്പോഴിതാ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പുതിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

കറുത്ത ഷർട്ടും സൺഗ്ലാസും വെള്ള നിറത്തിലുള്ള വാച്ചും ധരിച്ച് സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള അനൂപ് മേനോനെയാണ് പുറത്തുവിട്ട ചിത്രത്തിൽ കാണാനാവുന്നത്. നാഗാർജുനയെ പോലെ ഉണ്ടെന്നാണ് ചിലർ കമന്‍റ് ചെയ്തിരിക്കുന്നത്.

വൈൽഡ് എന്ന പുതിയ ചിത്രത്തിനു വേണ്ടിയുള്ള ലുക്കാണിതെന്നാണ് വിവരം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ പോസ്റ്റർ അനൂപ് മേനോൻ പങ്കുവച്ചിരുന്നു. എന്നാൽ അത് എഐ ആണെന്നായിരുന്നു കമന്‍റുകൾ.

അലി സഫറിന്‍റെ സംവിധാനത്തിൽ സാറ സ്റ്റീഫന്‍ ആണ് നായികയായി എത്തുന്നതെന്നാണ് പുറത്തുവിട്ട പോസ്റ്ററിൽ നിന്നും വ‍്യക്തമാവുന്നത്. സിനിമയുടെ ചിത്രീകരണം കൂർഗിൽ പുരോഗമിച്ചു വരുകയാണെന്ന് അനൂപ് മേനോൻ നേരത്തെ വ‍്യക്തമാക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?
പൂർണ്ണ പേജ് കാണുക ›