ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം;നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു
Nov 12, 2025, 10:17 IST
ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബോളിവുഡ് താരം ധർമേന്ദ്ര ആശുപത്രി വിട്ടു. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകൾ ഇഷ ഡിയോൾ ആവശ്യപ്പെട്ടു
ധർമേന്ദ്ര അന്തരിച്ചതായി ഇന്നലെ രാവിലെ വാർത്തകൾ വന്നിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ഇത് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് കുടുംബം വാർത്ത നിഷേധിച്ച് രംഗത്തുവന്നതും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി അറിയിച്ചതും.
89കാരനായ താരത്തെ ഒരാഴ്ച മുമ്പാണ് ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ധർമേന്ദ്രയുടെ ആരോഗ്യനില വഷളായത്.