{"vars":{"id": "89527:4990"}}

വീട്ടിൽ ബോധരഹിതനായി കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 

 

ബോളിവുഡ് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുബൈ ജുഹുവിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ 61കാരനായ ഗോവിന്ദയെ ബോധരഹിതനായി കണ്ടെത്തിയതോടെയാണ് സംഭവം. 

രാത്രി ഒരു മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. വിവിധ പരിശോധനകൾ പൂർത്തിയാക്കിയതായി തന്റെ സുഹൃത്തായ ലളിത് ബിൻഡാൽ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗോവിന്ദക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ ഇടതുകാലിന് വെടിയേറ്റിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് അന്ന് വെടിയുണ്ട പുറത്തെടുത്തത്.