മണിരത്‌നം- വിജയ് സേതുപതി കൂട്ടുകെട്ട് വീണ്ടും; നായിക വേഷത്തിൽ സായ് പല്ലവി
Mar 20, 2026, 15:34 IST
പുതിയ ചിത്രം പ്രഖ്യാപിച്ച് മണി രത്‌നം. കമൽ ഹാസൻ നായകനായ തഗ് ലൈഫ് എന്ന സിനിമയുടെ പരാജയത്തിന് പിന്നാലെ മണിരത്‌നം ഒരുക്കുന്ന പുതിയ ചിത്രമാണിത്. വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. എ ആർ റഹ്മാനാണ് സംഗീതം
മണിരത്‌നത്തിന്റെ നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസാണ് നിർമാണം. പുതിയ ചിത്രത്തിൽ സായ് അഭ്യങ്കറാകും സംഗീത സംവിധാനം നിർവഹിക്കുക എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ റഹ്മാനുമായുള്ള കൂട്ടുകെട്ട് മണിരത്‌നം തുടരുകയാണ്.
1992ലെ റോജ എന്ന സിനിമ വഴിയാണ് മണിരത്‌നം-റഹ്മാൻ കൂട്ടുകെട്ട് ആരംഭിച്ചത്. കഴിഞ്ഞ 24 വർഷത്തിനിടെ മണിരത്‌നം ചിത്രത്തിൽ മറ്റാരും സംഗീതം നൽകിയിട്ടില്ല. ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി വീണ്ടും മണിരത്‌നത്തിനൊപ്പം ചേരുകയാണ്.