ഹോം › സിനിമ

എംജിആറിന്റെ പ്രിയ നായിക; നടി സരോജ ദേവി അന്തരിച്ചു

By MJ Desk · 14 Jul 2025, 11:26 AM

ദക്ഷിണേന്ത്യൻ നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബംഗളൂരു മല്ലേശ്വരത്തെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദു ഭാഷകളിലായി 200ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയ സരസ്വതി, കന്നഡത്തു പൈങ്കിളി എന്നീ വിശേഷങ്ങളിൽ അറിയപ്പെടുന്ന നടിയാണ് സരോജ ദേവി. 1955ൽ മഹാകവി കാളിദാസിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. 1958ൽ എംജിആറിനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രത്തിലെ പ്രകടനത്തോടെ താരപദവിയിലേക്ക് ഉയർന്നു 1969ൽ പത്മശ്രീയും 1992ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. എംജിആറിനൊപ്പം തുടർച്ചയായി 26 ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ അഭിനയിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിലെ ഏറ്റവും മികച്ച ഓൺസ്‌ക്രീൻ ജോഡികളിൽ ഒന്നായാണ് ഇവരെ കണക്കാക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചുമമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്
പൂർണ്ണ പേജ് കാണുക ›