ഹോം › സിനിമ

മകള്‍ക്ക് ദുആ എന്ന പേരിട്ടു; രണ്‍വീറിനും ദീപിക പദുകൂണിനുമെതിരെ വര്‍ഗീയ ആക്ഷേപം

By MJ News Desk · 05 Nov 2024, 05:17 PM

മുംബൈ: ബോളിവൂഡിലെ താരദമ്പതികളായ രണ്‍വീര്‍ സിംഗിനും ദീപികാ പദുകൂണിനുമെതിരെ വര്‍ഗീയാരോപണവുമായി ഒരുകൂട്ടം രംഗത്ത്. സൈബര്‍ ഇടത്തിലാണ് രൂക്ഷമായ ആരോപണങ്ങള്‍ക്ക് ഇവര്‍ വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇരുവര്‍ക്കും ദീപാവലി ദിനത്തില്‍ പിറന്ന പെണ്‍കുഞ്ഞിനിട്ട പേരാണ് ചിലരുടെ വര്‍ഗീയ ക്രിമി കടിക്ക് കാരണമായത്. കുഞ്ഞിന്റെ പേര് ദുആ എന്നാണെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായത്. എന്തിനാണ് ഹിന്ദു കുഞ്ഞിന് മുസ്ലിം പേരിട്ടതെന്ന വിലകുറഞ്ഞ സംഘി ആരോപണമാണ് ഒരുകൂട്ടര്‍ ഉന്നയിച്ചത്. പേരില്‍ പോലും വര്‍ഗീയ വിഷം കലര്‍ത്തുന്ന ഇവര്‍ പ്രാര്‍ഥനയെന്ന പേരും കുഞ്ഞിന് സജസ്റ്റ് ചെയ്തു. ദുആ എന്ന അറബി വാക്കിന്റെ അര്‍ഥം പ്രാര്‍ഥനാ എന്നാണെന്നും ആ പേര് ഇടാമായിരുന്നുവെന്നുമാണ് ഒരു വിഭാഗത്തിന്റെ വിശദീകരണം. പ്രമുഖ പോപ് താരമായ ദുവാ ലിപയുടെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള കോപ്പിയാണ് ഈ പേരെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#child#deepika#ranveer sing

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›