മകള്‍ക്ക് ദുആ എന്ന പേരിട്ടു; രണ്‍വീറിനും ദീപിക പദുകൂണിനുമെതിരെ വര്‍ഗീയ ആക്ഷേപം
മുംബൈ: ബോളിവൂഡിലെ താരദമ്പതികളായ രണ്‍വീര്‍ സിംഗിനും ദീപികാ പദുകൂണിനുമെതിരെ വര്‍ഗീയാരോപണവുമായി ഒരുകൂട്ടം രംഗത്ത്. സൈബര്‍ ഇടത്തിലാണ് രൂക്ഷമായ ആരോപണങ്ങള്‍ക്ക് ഇവര്‍ വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇരുവര്‍ക്കും ദീപാവലി ദിനത്തില്‍ പിറന്ന പെണ്കുഞ്ഞിനിട്ട പേരാണ് ചിലരുടെ വര്‍ഗീയ ക്രിമി കടിക്ക് കാരണമായത്. കുഞ്ഞിന്റെ പേര് ദുആ എന്നാണെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായത്. എന്തിനാണ് ഹിന്ദു കുഞ്ഞിന് മുസ്ലിം പേരിട്ടതെന്ന വിലകുറഞ്ഞ സംഘി ആരോപണമാണ് ഒരുകൂട്ടര്‍ ഉന്നയിച്ചത്. പേരില്‍ പോലും വര്‍ഗീയ വിഷം കലര്‍ത്തുന്ന ഇവര്‍ പ്രാര്ഥനയെന്ന പേരും കുഞ്ഞിന് സജസ്റ്റ് ചെയ്തു. ദുആ എന്ന അറബി വാക്കിന്റെ അര്‍ഥം പ്രാര്‍ഥനാ എന്നാണെന്നും ആ പേര് ഇടാമായിരുന്നുവെന്നുമാണ് ഒരു വിഭാഗത്തിന്റെ വിശദീകരണം. പ്രമുഖ പോപ് താരമായ ദുവാ ലിപയുടെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള കോപ്പിയാണ് ഈ പേരെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
90നെ പുച്ഛിക്കേണ്ട; ധനികയായ ഇന്ത്യന്‍ നടിമാരില്‍ ഇപ്പോഴും തൊണ്ണൂറുകളിലെ രോമാഞ്ചം

സൂപ്പർഹിറ്റ് ചിത്രം ജയ്ലർ 2 ഒടിടിയിലേക്ക്

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
