{"vars":{"id": "89527:4990"}}

സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

 

ന്യൂഡൽഹി: സി.ജെ.പി (കലാപ രഹിത ജനതാ പാർട്ടി / കോക്ക്റോച്ച് ജനതാ പാർട്ടി) ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ യുവതിയുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (ADCP) സന്ദീപ് ലംബയെയാണ് പ്രതിഷേധ സ്ഥലം കൈകാര്യം ചെയ്യുന്നതിൽ നിന്ന് നീക്കം ചെയ്യുകയും മാതൃ യൂണിറ്റിലേക്ക് തിരികെ അയക്കുകയും ചെയ്തത്.

​പ്രതിഷേധത്തിനിടെ റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയുടെ മുഖത്ത് സന്ദീപ് ലംബ ദേഷ്യത്തോടെ അടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനരഹിതമായ അതിക്രമത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. തുടർന്ന് ദൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും ഉദ്യോഗസ്ഥൻ്റെ പേരെടുത്തു പറഞ്ഞ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.