ഹോം › ദേശീയം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

By Metro Desk · 12 Nov 2026, 03:24 PM

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിത കെജ്‌രിവാളിനും നേരെ വധഭീഷണി. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നാണെന്ന് അവകാശപ്പെടുന്നയാളാണ് ഏഴ് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്. സംഭവത്തിൽ പഞ്ചാബിലെ മൊഹാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

​ഡൽഹിയിലെ തിലക് നഗർ എംഎൽഎ ജർണയിൽ സിംഗിന്റെ ഫോണിലേക്കാണ് ഭീഷണി കോളും വാട്സ്ആപ്പ് സന്ദേശവും എത്തിയത്. വിദേശത്ത് പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗമാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി, ഏഴ് കോടി രൂപ നൽകിയില്ലെങ്കിൽ അരവിന്ദ് കെജ്‌രിവാളിനെയും മകൾ ഹർഷിതയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നവംബർ ആറിനാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ജർണയിൽ സിംഗ് നൽകിയ പരാതിയിൽ പറയുന്നു.

​പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം മൊഹാലി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സൈബർ ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥനായ സുനിൽ കുമാറിനാണ് അന്വേഷണ ചുമതല. ഭീഷണി സന്ദേശം അയക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറിന്റെ കോൾ രേഖകൾ, ഐപി ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. കെജ്‌രിവാളിനും കുടുംബത്തിനും മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്നും ജർണയിൽ സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#delhi#police#ആപ്പ്#ന്യൂഡൽഹി#പോലീസ്

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›