ഹോം › ദേശീയം

ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

By MJ Desk · 25 Sep 2024, 03:19 PM

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ലോറിയുടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിനിൽ മൃതദേഹം കണ്ടെത്തിയതായാണ് വിവരം. അർജുനെ കാണാതായി 71 ദിവസം പൂർത്തിയാകുമ്പോഴാണ് ലോറി കണ്ടെത്തുന്നത് ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. മൃതദേഹം അർജുന്റെ തന്നെയാണെന്നാണ് വിവരം. മൃതദേഹം ക്യാബിനിലുണ്ടെന്ന് സ്ഥലം എംഎൽഎ അടക്കം സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാബിന്‍ കരയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയിരിക്കുന്നത്. അര്‍ജുന്റെ കുടുംബത്തിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. ഷിരൂരില്‍ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയാണ്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arjun#shiroor

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›