ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ലോറിയുടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിനിൽ മൃതദേഹം കണ്ടെത്തിയതായാണ് വിവരം. അർജുനെ കാണാതായി 71 ദിവസം പൂർത്തിയാകുമ്പോഴാണ് ലോറി കണ്ടെത്തുന്നത് ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. മൃതദേഹം അർജുന്റെ തന്നെയാണെന്നാണ് വിവരം. മൃതദേഹം ക്യാബിനിലുണ്ടെന്ന് സ്ഥലം എംഎൽഎ അടക്കം സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാബിന് കരയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയിരിക്കുന്നത്. അര്‍ജുന്റെ കുടുംബത്തിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. ഷിരൂരില്‍ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയാണ്
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വണ്ടിപ്പെരിയാർ പോക്സോ കൊലപാതകം: അർജുൻ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി

അർജുന്റെ കുടുംബത്തിന്റെ പരാതി: മനാഫിനെ കേസിൽ നിന്നൊഴിവാക്കും, സാക്ഷിയാക്കാൻ പോലീസ്

അർജുനെ ഏറ്റുവാങ്ങി കണ്ണാടിക്കൽ; അന്ത്യാഞ്ജലി അർപ്പിക്കാനായി ജനസാഗരം ഒഴുകിയെത്തുന്നു

ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗം അർജുന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു; ഡിഎൻഎ ഫലം പോസിറ്റീവ്

അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും; ഇന്ന് ഡിഎൻഎ പരിശോധന
