ഹോം › ദേശീയം

കാവേരി തർക്കം: തമിഴ്‌നാടിന് വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് ശരിവെച്ച് കാവേരി മാനേജ്‌മെന്റ് അതോറിറ്റി; കർണാടകയിൽ സർവ്വകക്ഷി യോഗം

By Metro Desk · 30 Jul 2026, 06:51 PM

ന്യൂഡൽഹി/ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാടിന് വെള്ളം വിട്ടുനൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (CWRC) ഉത്തരവ് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (CWMA) ശരിവെച്ചു. വരുന്ന 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്സ് വീതം കാവേരി വെള്ളം തമിഴ്‌നാടിന് നൽകാനാണ് അപ്പീൽ തള്ളിക്കൊണ്ട് അതോറിറ്റി കർണാടകയോട് നിർദ്ദേശിച്ചിരിക്കുന്നത്.

​CWRC-യുടെ ഉത്തരവിനെതിരെ കർണാടക നൽകിയ അപ്പീൽ അതോറിറ്റി തള്ളുകയായിരുന്നു. സംസ്ഥാനത്ത് കടുത്ത വരൾച്ചയും മഴക്കുറവും നേരിടുന്നതിനാൽ ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലെ കുടിവെള്ള ആവശ്യത്തിനും കൃഷിക്കും പോലും ജലം തികയാത്ത സാഹചര്യമാണെന്നായിരുന്നു കർണാടക മുന്നോട്ടുവെച്ച വാദം. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് അതോറിറ്റിയുടെ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.

​CWMA ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ അടുത്ത നടപടികൾ ചർച്ച ചെയ്യുന്നതിനായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓഗസ്റ്റ് 2-ന് സർവ്വകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അതേസമയം, വെള്ളം വിട്ടുനൽകുന്നതിനെതിരെ കർണാടകയിലെ കർഷക സംഘടനകളും വിവിധ കന്നഡ കൂട്ടായ്മകളും വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›