ഹോം › ദേശീയം

നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു

By News Desk · 02 Jan 2025, 09:21 AM

ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയിൽനിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദ​ഗതി വരുത്തി. ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്. തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാനാണ് സർക്കാർ ജയിൽ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തിയിരിക്കുന്നത്. 2016-ലെ മോഡൽ പ്രിസൺ മാന്വലും 2023-ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്. 2023-ലെ നിയമത്തിൽ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവിവേചനം അവസാനിപ്പിക്കാൻ വ്യവസ്ഥവെച്ചത്.ഇതുപ്രകാരം ജയിലുകളിൽ തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കാനോ വർഗീകരിക്കാനോ വിവേചനംകാട്ടാനോ പാടില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#central govt#jail

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›