നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയിൽനിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്. തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാനാണ് സർക്കാർ ജയിൽ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തിയിരിക്കുന്നത്. 2016-ലെ മോഡൽ പ്രിസൺ മാന്വലും 2023-ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്. 2023-ലെ നിയമത്തിൽ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവിവേചനം അവസാനിപ്പിക്കാൻ വ്യവസ്ഥവെച്ചത്.ഇതുപ്രകാരം ജയിലുകളിൽ തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കാനോ വർഗീകരിക്കാനോ വിവേചനംകാട്ടാനോ പാടില്ല.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്ക് ഇനി ഏകീകൃത നിയമം; വാട്‌സ്ആപ്പ് യൂസർനെയിം തർക്കത്തിന് പിന്നാലെ നിർണായക നീക്കവുമായി കേന്ദ്രം

ശരവതി പദ്ധതിക്ക് വിദഗ്ധ സമിതി അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയിൽ
