{"vars":{"id": "89527:4990"}}

ജന​ഗണമന ചൊല്ലി, ദേശീയ പതാകയുയർത്തി സമരവിജയം ആഘോഷിച്ച് കോക്രോച്ച് പാർട്ടി പ്രവർത്തകർ

 

ന്യൂഡൽഹി: ഡൽഹി ജന്ദർ മന്ദിറിൽ വൻ ജനവികാരമുയർത്തി നടന്ന പ്രതിഷേധാത്മക സമരത്തിന് ഒടുവിൽ വിജയം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചെന്ന വാർത്തകൾ പുറത്തുവന്നതോടെ സമരവേദിയിൽ വലിയ ആവേശവും ആഹ്ലാദപ്രകടനങ്ങളുമാണ് അരങ്ങേറിയത്. ദേശീയ പതാക കൈയിലേന്തിയും 'ജനഗണമന'യും 'സാരെ ജഹാം സേ അച്ഛാ'യും ആലപിച്ചുമാണ് യുവപ്രവർത്തകർ തങ്ങളുടെ സമരവിജയം ആഘോഷമാക്കിയത്.

​പലരും സമരം വഴിതിരിഞ്ഞുപോകുമെന്നും പരാജയപ്പെടുമെന്നും കരുതിയിരുന്നെങ്കിലും, 35 ദിവസത്തോളം നീണ്ടുനിന്ന ഉറച്ച പോരാട്ടത്തിനൊടുവിൽ പ്രതിഷേധക്കാർ വിജയം കാണുകയായിരുന്നു ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് സമർപ്പിച്ചുകൊണ്ടാണ് ഈ വിജയമെന്ന് സമരനേതാക്കൾ വ്യക്തമാക്കി