ഹോം › ദേശീയം

ട്വിസ്റ്റിലും ആത്മവിശ്വാസത്തോടെ കോൺഗ്രസ്; സർക്കാർ രൂപീകരിക്കുമെന്ന് ഭൂപീന്ദർ ഹൂഡ

By MJ Desk · 08 Oct 2024, 10:50 AM

ഹരിയാനയിൽ ബിജെപി ലീഡ് നില തിരിച്ചുപിടിച്ചെങ്കിലും വിജയപ്രതീക്ഷയുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ. അവസാന വിജയം കോൺഗ്രസിനെന്ന് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും ഹൂഡ പറഞ്ഞു തങ്ങൾ പൂർണ ആത്മവിശ്വാസത്തിലാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും പറഞ്ഞു. എക്‌സിറ്റ് പോളുകളെ ശ്രദ്ധിച്ചിട്ടില്ല. ഹരിയാനയിലെയും ജമ്മു കാശ്മീരിലെയും ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേര പറഞ്ഞു നിലവിൽ 46 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് 37 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. ഒരു ഘട്ടത്തിൽ കോൺഗ്രസ് 65 സീറ്റുകളിൽ വരെ മുന്നിട്ട് നിന്നിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bhupinder hooda#haryana election

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›